കാമറൂണിൽ നിന്ന് തട്ടിക്കൊണ്ടു പോകപ്പെട്ട ഫാദർ വാലന്റൈൻ എംബൈബറേം മോചിതനായി.
മാഡിൻഗ്രിംഗിലെ സെന്റ്റ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളിയിലെ ഇടവക വികാരിയായ ഫാ. എംബൈബറേമിനെ മെയ് ഏഴിനാണ് ഗൈഡ്ജിബയ്ക്കും ചോളിരെയ്ക്കും ഇടയിലുള്ള റോഡിൽ നിന്നും തട്ടിക്കൊണ്ടുപോയത്.
കഴിഞ്ഞ ദിവസം രാത്രിയിലാണ് ഫാദർ എംബൈബാരെമിനെ വിട്ടയച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥയിൽ പ്രത്യേക പ്രശ്നങ്ങൾ ഒന്നുമില്ല. തട്ടിക്കൊണ്ടുപോയവർ വിട്ടയച്ച ആറ് ബന്ദികളിൽ അവസാനത്തെ ആളാണ് ഫാദർ എംബൈബറേം. നാലുപേരെ മുൻ ദിവസങ്ങളിൽ വിട്ടയച്ചിരുന്നു. അതേസമയം ഒരാൾ തടവുകാരുടെ കൈകളിലായിരിക്കെ മരണപ്പെട്ടു" - ഗരൂവയിലെ ആർച്ച് ബിഷപ്പ് ഫൗസ്റ്റിൻ അംബാസൻഡ്
ജോഡോ പറഞ്ഞു .
“ഗോയിഡ്‌ജിബയ്ക്കും ചോളിരെയ്ക്കും ഇടയിലുള്ള റോഡ് അപകടം നിറഞ്ഞതാണ്. കാരണം നിരവധി യാത്രക്കാരെ ഇവിടെ നിന്നും ഇതിനു മുൻപും തട്ടിക്കൊണ്ടുപോയിട്ടുണ്ട്. എന്നാൽ ഒരു പുരോഹിതനെ തട്ടിക്കൊണ്ടുപോകുന്നത് ഇതാദ്യമാണെന്നും അദ്ദേഹം വെളിപ്പെടുത്തി
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m