സുപ്രധാന നിയമനങ്ങൾ നടത്തി ലിയോ പതിനാലാമൻ പാപ്പാ

സുപ്രധാന നിയമനങ്ങൾ നടത്തി ലിയോ പതിനാലാമൻ പാപ്പാ

ma29

 സുപ്രധാനമായ നിയമനങ്ങൾ വത്തിക്കാൻ  നടത്തി ലിയോ പതിനാലാമൻ മാർപാപ്പ.

വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായുടെ പേരിൽ സ്ഥാപിതമായ, കുടുംബം, വിവാഹം എന്നിവയെ സംബന്ധിക്കുന്ന കത്തോലിക്കാ സഭയുടെ പഠനങ്ങളെ  പ്രോത്സാഹിപ്പിക്കുന്ന, ജോൺ പോൾ രണ്ടാമൻ പൊന്തിഫിക്കൽ തിയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഗ്രാൻഡ് ചാൻസലറായി, റോമൻ രൂപതയുടെ പാപ്പായുടെ വികാരി ജനറാളും, പൊന്തിഫിക്കൽ ലാറ്ററൻ സർവ്വകലാശാലയുടെ ചാൻസലറുമായ കർദിനാൾ  ബാൽദസാരെ റെയ്നയെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. ഇതുസംബന്ധിച്ച അറിയിപ്പ് മെയ് മാസം പത്തൊൻപതാം തീയതിയാണ് പരിശുദ്ധ സിംഹാസനം അറിയിച്ചത്.

അതേസമയം, 2025 ജൂൺ 27 ന് ഫ്രാൻസിലെ പാരായ് - ലെ മോണിയൽ തീർത്ഥാടനകേന്ദ്രത്തിൽ വച്ച് നടക്കുന്ന, വിശുദ്ധ മാർഗരറ്റ് മേരി അലക്കോക്കിന് യേശുവിന്റെ തിരുഹൃദയ ദർശനം ലഭിച്ചതിന്റെ 350-ാം വാർഷികത്തിന്റെ സമാപന ആഘോഷങ്ങളിൽ തന്റെ പ്രത്യേക പ്രതിനിധിയായി അജാക്സിയോ രൂപതയുടെ മെത്രാൻ, ഫ്രാങ്ക്സ്‌വെ സവിയെ ബുസ്‌തില്ലിയോയെയും, പരിശുദ്ധ പിതാവ് നിയമിച്ചു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                                           Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0


Comment As:

Comment (0)