തെറ്റിദ്ധാരണകളെ മറികടന്ന് ഐക്യം കെട്ടിപ്പടുക്കുവാൻ ആഹ്വാനം ചെയ്ത് ലിയോ പതിനാലാം മാർപാപ്പാ.
റോമൻകൂരിയയിലും വത്തിക്കാൻറെ ഭരണകാര്യാലയത്തിലും റോം വികാരിയാത്തിലുമുൾപ്പടെ സേവനമനുഷ്ഠിക്കുന്നവരെയും അവരുടെ കുടുംബാംഗങ്ങളെയും സംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഭയുടെയും അതിൻറെ മെത്രാന്മാരുടെ ശുശ്രൂഷയുടെയും ചരിത്രപരമായ സ്മരണ കാത്തുസൂക്ഷിക്കുകയും സംവേദനം ചെയ്യുകയും ചെയ്യുന്ന ഒരു സ്ഥാപനമാണ് റോമിൻറെ മെത്രാൻറെ കൂരിയ എന്ന് അനുസ്മരിച്ച പാപ്പാ ജീവനുള്ള ഏതൊന്നിൻറെയും സർവ്വപ്രധാനമായ ഒരു ഘടകമാണ് ഓർമ്മയെന്ന് ഉദ്ബോധിപ്പിച്ചു.
ഈ ഓർമ്മയെന്നത് ഗതകാലത്തെ സംബന്ധിച്ചതു മാത്രമല്ലെന്നും അത് വർത്തമാനകാലത്തെ ഊട്ടി വളർത്തുകയും ഭാവിക്ക് വഴികാട്ടുകയും ചെയ്യുന്നുവെന്നും പാപ്പാ വിശദീകരിച്ചു
തെറ്റിദ്ധാരണകളെ ക്ഷമയോടും എളിമയോടുകംകൂടി മറികടന്നുകൊണ്ട്, സഹപ്രവർത്തകരോടുള്ള മനോഭാവങ്ങളിലൂടെ നമുക്കെല്ലാവർക്കും ഐക്യത്തിൻറെ ശല്പികളാകാൻ സാധിക്കുമെന്ന് പാപ്പാ കൂട്ടിച്ചേർത്തു
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0