ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ പ്രത്യേക പ്രതിനിധിയായി കര്‍ദിനാള്‍ റോബര്‍ട്ട് സാറയെ നിയമിച്ചു.

ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ പ്രത്യേക പ്രതിനിധിയായി കര്‍ദിനാള്‍ റോബര്‍ട്ട് സാറയെ നിയമിച്ചു.

maa93

 

നിക്കോളാസിക്കിന് വിശുദ്ധ ആനി പ്രത്യക്ഷപ്പെട്ടതിന്റെ 400-ാം വാര്‍ഷികത്തോടനുബന്ധിച്ച് ജൂലൈയില്‍ ഫ്രാന്‍സിലെ സെയിന്റ്-ആന്‍-ഡി’ഔറേ ദൈവാലയത്തില്‍ നടക്കുന്ന ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ പ്രത്യേക പ്രതിനിധിയായി കര്‍ദിനാള്‍ റോബര്‍ട്ട് സാറയെ നിയമിച്ചു.

ആരാധനയും കൂദാശകളുമായി ബന്ധപ്പെട്ട ഡിക്കാസ്റ്ററിയുടെ പ്രീഫെക്റ്റ് എമരിറ്റസ് ആയ കര്‍ദിനാള്‍ സാറ ജൂലൈ 25-26 തീയതികളില്‍ വടക്കുപടിഞ്ഞാറന്‍ ഫ്രാന്‍സിലെ വാന്‍സ് രൂപതയില്‍ നടക്കുന്ന ആഘോഷങ്ങള്‍ക്ക് കാര്‍മികത്വം വഹിക്കും. ജൂലൈ 26 ന് നടക്കുന്ന പ്രദക്ഷിണത്തിനും പൊന്തിഫിക്കല്‍ കുര്‍ബാനക്കും കര്‍ദിനാള്‍ നേതൃത്വം നല്‍കും.

1623-ല്‍ ക്രിസ്തുവിന്റെ മുത്തശ്ശിയെ ആദ്യമായി കണ്ടതായി പറയപ്പെടുന്ന ഇവോണ്‍ നിക്കോളാസിക് എന്ന കര്‍ഷകന് സെന്റ് ആനി പ്രത്യക്ഷപ്പെട്ട സ്ഥലത്താണ് ഈ ദൈവാലയം നിര്‍മിച്ചിരിക്കുന്നത്.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                                         Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0


Comment As:

Comment (0)