തൃശൂര്‍ അതിരൂപതാ ദിനം ആഘോഷിച്ചു.

തൃശൂര്‍ അതിരൂപതാ ദിനം ആഘോഷിച്ചു.

maa41

തൃശൂര്‍ അതിരൂപതയുടെ 138-ാമത് വാര്‍ഷിക ആഘോഷങ്ങൾ നടന്നു..

കണ്ടശാങ്കടവ് സെന്റ്‌മേരീസ് നെറ്റിവിറ്റി ഫൊറോന ദൈവാലയത്തില്‍ വച്ച് നടന്ന ചടങ്ങിൽ അതിരൂപതാദിനത്തോടനുബന്ധിച്ച് അതിരൂപതയിലെ 700 ഓളം രോഗികൾക്ക് ഡയാലിസിസിനുള്ള പണവും ഭവനരഹിതർക്ക്  പുതുതായി നിര്‍മ്മിച്ച ഭവനത്തിന്റെ താക്കോലും കൈമാറി.

തൃശൂര്‍ അതിരൂപത മെത്രാപ്പോലീത്തയും സിബിസിഐ പ്രസിഡന്റുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു. രാഷ്ട്രനിര്‍മ്മിതിയില്‍ ഭാരത കത്തോലിക്കരുടെ പങ്ക് വലുതാ ണെന്നും തൃശൂര്‍ അതിരൂപതയുടെ നേതൃത്വം കത്തോലിക്കാ സഭയ്ക്ക് വിദ്യാഭ്യാസം, ആതുര ശുശ്രൂഷരംഗം, വ്യവസായം തുടങ്ങിയ മേഖലകളില്‍ വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
 കേരള വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. കെ.എസ് അനില്‍ മുഖ്യപ്രഭാഷണം നടത്തി.
തൃശൂര്‍ അതിരൂപത സഹായ മെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍, മെല്‍ബണ്‍  രൂപത മുന്‍ മെത്രാന്‍ മാര്‍ ബോസ്‌കോ പുത്തൂര്‍, സാഗര്‍ രൂപത മുന്‍ മെത്രാന്‍ മാര്‍ ആന്റണി  ചിറയത്ത്, ഗ്വാളിയോര്‍ രൂപത മെത്രാന്‍ ഡോ. ജോസഫ് തൈക്കാട്ടില്‍, വികാരി  ജനറല്‍മാരായ മോണ്‍. ജോസ് കോനിക്കര, മോണ്‍.  ജയ്‌സണ്‍ കൂനംപ്ലാക്കല്‍, ചാന്‍സിലര്‍ ഫാ. ഡൊമിനിക് തലക്കോടന്‍, കണ്ടശാങ്കടവ് ഫൊറോന വികാരി ഫാ. റാഫേല്‍ മറ്റത്തില്‍, കണ്‍വീനര്‍ ഫാ. സോളി തട്ടില്‍, പാസ്റ്റല്‍ കൗണ്‍സില്‍ സെക്രട്ടറി ജോഷി വടക്കന്‍, എല്‍സി വിന്‍സെന്റ്, അഡ്വ. സന്തോഷ് മണ്ടുംമ്പാല തുടങ്ങിയവര്‍ സംസാരിച്ചു

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                                           Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0


Comment As:

Comment (0)