വിശുദ്ധ അഗസ്റ്റിന്റെ പാചകക്കുറിപ്പിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ സ്വാദിഷ്ടമായ കേക്ക് ലിയോ പതിനാലാം മാർപാപ്പയ്ക്ക് സമ്മാനമായി നൽകി അഗസ്റ്റീനിയൻ സഹോദരങ്ങൾ.
ആനന്ദത്തിന്റെ കേക്ക്’ എന്നറിയപ്പെടുന്ന ഈ മധുര വിഭവം, ഗോതമ്പുപൊടിയും, ബദാമും, തേനും ചേർത്താണ് തയ്യാറാക്കിയിരിക്കുന്നത്.
നവംബർ 13-ന്, തന്റെ 32-ാം ജന്മദിനത്തിൽ, വിശുദ്ധ അഗസ്റ്റിൻ കുടുംബത്തോടൊപ്പം ഭക്ഷണം കഴിച്ചപ്പോൾ ശരീരത്തെ മാത്രമല്ല, ആത്മാവിനെയും പോഷിപ്പിക്കുന്ന ഒരു വിരുന്ന് മനുഷ്യന് ആവശ്യമാണെന്ന് അഭിപ്രായപ്പെട്ടു. ഈ പ്രത്യേക പാചകക്കുറിപ്പും ആ ചിന്തയുമായി ബന്ധപ്പെട്ട് നിലകൊള്ളുന്നു. വിശുദ്ധ അഗസ്റ്റിന്റെ De beata vita എന്ന ഗ്രന്ഥത്തിൽ ആത്മാവിനെ സംരക്ഷിക്കുന്നതാണ് യഥാർത്ഥ സന്തോഷത്തിനുള്ള വഴി എന്ന് അദ്ദേഹം പ്രതിപാദിക്കുന്നു.
പാപ്പായുടെ സുഹൃത്താണ് ഈ കേക്ക് തയ്യാറാക്കിയത്. സഹപ്രവർത്തകരോടൊപ്പം മാർപാപ്പ അത് ആസ്വദിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0