Momentum of Hope’  അന്താരാഷ്ട്ര സമ്മേളനം വത്തിക്കാനിൽ നടക്കും.

Momentum of Hope’  അന്താരാഷ്ട്ര സമ്മേളനം വത്തിക്കാനിൽ നടക്കും.

maa87

അടുത്തമാസം 14-15 തീയതികളില്‍ നടക്കുന്ന കായിക ജൂബിലിയുടെ ഭാഗമായി ഡിക്കാസ്റ്ററി ഫോര്‍ കള്‍ച്ചര്‍ ആന്‍ഡ് എഡ്യൂക്കേഷന്റെ നേതൃത്വത്തില്‍ ‘Momentum of Hope’ എന്ന അന്താരാഷ്ട്ര സമ്മേളനം നടക്കും.

 ലോകമെമ്പാടു നിന്നുമുള്ള അത്ലറ്റുകളെയും,കായികപ്രേമികളെയും ഒന്നിച്ചു ചേര്‍ക്കുന്ന ഈ മഹാ സംഗമം സെന്റ് പീറ്റേഴ്സ് ചത്വരത്തിനടുത്തുള്ള അഗസ്റ്റിനിയന്‍ പാട്രിസ്റ്റിക് പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് നടക്കുന്നത്.

ജീവിതത്തിലെ തോല്‍വികളെ വലിയ വിജയങ്ങളാക്കി മാറ്റിയ നാലു പ്രശസ്ത അത്ലറ്റുകള്‍ തങ്ങളുടെ ജീവിത കഥ പങ്കുവയ്ക്കുന്ന ഈ ചടങ്ങ് ഏറെ ഉദ്വേഗത്തോടെയാണ് കായികപ്രേമികള്‍ കാത്തിരിക്കുന്നത്. പോര്‍ച്ചുഗലില്‍ നിന്നുള്ള മുന്‍ ഫുട്‌ബോള്‍ താരവും ഇപ്പോള്‍ എസി മിലാന്റെ പരിശീലകനായ  സെര്‍ജിയോ കോണ്‍സീസാവോ, 2024 പാരീസ് ഒളിമ്പിക്‌സില്‍ 200 മീറ്റര്‍ റേസില്‍ ഒളിമ്പിക് ചാമ്പ്യനായ 22 വയസ്സുള്ള ബോട്‌സ്വാന താരം  ലെറ്റ്സൈല്‍ ടെബോഗോ, ഒമ്പത് ഒളിമ്പിക് മെഡലുകളും (ആറ് സ്വര്‍ണം), 26 ലോക ചാമ്പ്യന്‍ഷിപ്പ് മെഡലുകളും (16 സ്വര്‍ണം) നേടിയി ഇതിഹാസ ഫെന്‍സര്‍, വാലന്റീന വെസാലി, കൊളംബിയന്‍ പാരാലമ്പിക്ക് താരം  അമേലിയോ കാസ്‌ട്രോ ഗ്രൂസോ എന്നിവര്‍ ഈ ചടങ്ങില്‍ തങ്ങളുടെ ജീവിതാനുഭവങ്ങള്‍ പങ്കുവയ്ക്കും.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                                          Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0


Comment As:

Comment (0)