കാഞ്ഞിരപ്പള്ളി രൂപതയുടെ വികാരി ജനറലായി റവ.ഡോ. സെബാസ്റ്റ്യന്‍ കൊല്ലംകുന്നേലിനെ രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ നിയമിച്ചു .
കാഞ്ഞിരപ്പള്ളി രൂപത മൈനര്‍ സെമിനാരി റെക്ടറായി ശുശ്രൂഷ നിര്‍വഹിച്ചു വരവേയാണ് പുതിയ നിയമനം
രൂപത വികാരി ജനറലുമാരായ ഫാ. ജോസഫ് വെള്ളമറ്റം, ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍ എന്നിവര്‍ക്കൊപ്പം ഫാ. സെബാസ്റ്റ്യന്‍ വികാരി ജനറലിന്റെ ചുമതല നിര്‍വഹിക്കും.
കൊല്ലമുള സെന്റ് മരിയ ഗൊരേത്തി ഇടവകയില്‍ പരേതരായ ജേക്കബ് – ത്രേസ്യാമ്മ ദമ്പതികളുടെ മകനാണ്. വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരിയില്‍ വൈദിക പരിശീലനം പൂര്‍ത്തിയാക്കി 1995 ജനുവരി 2 -ന് ശുശ്രൂഷ പൗരോഹിത്യം സ്വീകരിച്ചു. റോമിലെ ഹോളി ക്രോസ്സ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.
രൂപത പബ്ലിക്‌റിലേഷന്‍സ് ഓഫീസര്‍, പാസ്റ്ററല്‍ ആനിമേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്, അമല കമ്മ്യൂണിക്കേഷന്‍സ്, വിശ്വാസപരിശീലന കേന്ദ്രം, ചെറുപുഷ്പമിഷന്‍ലീഗ്, ബൈബിള്‍ അപ്പസ്‌തോലേറ്റ്, കെരിഗ്മ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് തേയോളജി എന്നിവയുടെ രൂപതാ ഡയറക്ടര്‍, മഹാജൂബിലി രൂപത കോ-ഓര്‍ഡിനേറ്റര്‍ തുടങ്ങിയ ശുശ്രൂഷകള്‍ നിര്‍വഹിച്ചിട്ടുണ്ട്.