നിഖ്യ സൂനഹദോസിന്റെ 1700-ാം വാര്‍ഷികം കത്തോലിക്ക-ഓര്‍ത്തഡോക്‌സ് സഭകള്‍ക്ക് ഒരുമിച്ച് ആഘോഷിക്കാമെന്ന നിഖ്യ സൂനഹദോസിന്റെ 1700-ാം വാര്‍ഷികം കത്തോലിക്ക-ഓര്‍ത്തഡോക്‌സ് സഭകള്‍ക്ക് ഒരുമിച്ച് ആഘോഷിക്കാമെന്ന അഭ്യര്‍ത്ഥനയുമായി മാർപാപ്പാ
Monday, 02 Dec 2024 00:00 am

mariyan sainyam world mission

നിഖ്യ സൂനഹദോസിന്റെ 1700-ാം വാര്‍ഷികം  കത്തോലിക്ക-ഓര്‍ത്തഡോക്‌സ് സഭകള്‍ക്ക് ഒരുമിച്ച് ആഘോഷിക്കാമെന്ന അഭ്യര്‍ത്ഥനയുമായി കോണ്‍സ്റ്റാന്റിനോപ്പിള്‍ എക്യുമെനിക്കല്‍ പാത്രിയാര്‍ക്കീസ് ബര്‍ത്തൊലൊമേവ് പ്രഥമന് പാപ്പയുടെ കത്ത്. ഓര്‍ത്തഡോക്‌സ് സഭ ആഘോഷിക്കുന്ന വിശുദ്ധ ആന്‍ഡ്രൂസിന്റെ തിരുനാളാഘോഷത്തില്‍ പങ്കെടുക്കുന്നതിനായി ഇസ്താംബുളിലെത്തിയ ക്രൈസ്തവ ഐക്യത്തിനായുള്ള ഡിക്കാസ്ട്രി തലവന്‍ കര്‍ദിനാള്‍ കര്‍ട്ട് കൊച്ച് മുഖേന കൈമാറിയ കത്ത് വത്തിക്കാന്‍ പ്രസിദ്ധീകരിച്ചു.

പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ മാമ്മോദീസാ സ്വീകരിച്ച വിവിധ സഭാംഗങ്ങളുടെ ഇടയില്‍ വര്‍ധിച്ചുവരുന്ന ഐക്യത്തിന് സാക്ഷ്യം വഹിക്കുന്നതിനുള്ള  അവസരമായി  നിഖ്യാ സൂനഹദോസിന്റെ ആസന്നമായ 1700-ാം വാര്‍ഷികാഘോഷങ്ങള്‍ മാറ്റാം എന്ന അഭ്യര്‍ത്ഥനയാണ് പാപ്പ കത്തില്‍ മുമ്പോട്ടുവച്ചിരിക്കുന്നത്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന് ശേഷം സാധ്യമായ സാഹോദര്യം ആഘോഷിക്കുമ്പോഴും പൂര്‍ണമായ ഐക്യം, പ്രത്യേകിച്ചും ‘ഒരേ ദിവ്യകാരുണ്യപാനപാത്രത്തിന്റെ  പങ്കുവയ്ക്കല്‍’ പൂര്‍ത്തീകരിക്കപ്പടാത്ത ലക്ഷ്യമായി തുടരുകയാണെന്ന് കത്തില്‍ പറയുന്നു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                  Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0