ഒരു തലത്തിലും വിവേചനം അരുതെന്ന ശ്രീ നാരായണ ഗുരുവിന്റെ സന്ദേശം ഈ കാലത്ത് എറ്റവും പ്രസക്തമാണെന്ന് ഫ്രാ ഒരു തലത്തിലും വിവേചനം അരുതെന്ന ശ്രീ നാരായണ ഗുരുവിന്റെ സന്ദേശം ഈ കാലത്ത് എറ്റവും പ്രസക്തമാണെന്ന് ഫ്രാന്‍സിസ് പാപ്പ
Sunday, 01 Dec 2024 00:00 am

mariyan sainyam world mission

അസഹിഷ്ണുതയും വിദ്വേഷവും വർദ്ധിച്ചു വരുന്നതിന് നാം സാക്ഷികളാകുന്ന ഒരു ലോകത്തിൽ ആർക്കുമെതിരെ ഒരു തരത്തിലും  വിവേചനം അരുതെന്ന ശ്രീ നാരായണ ഗുരുവിന്റെ സന്ദേശം എറ്റവും പ്രസക്തമാണെന്ന് ഫ്രാന്‍സിസ് പാപ്പ. ശ്രീ നാരായണഗുരു സംഘടിപ്പിച്ച “സർവ്വമതസമ്മേളന”ത്തിൻറെ ഒന്നാം ശതാബ്ദിയനുസ്മരണത്തിൻറെ ഭാഗമായി മതാന്തരസംവാദത്തിനായുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററിയുടെ സഹകരണത്തോടെ ശ്രീ നാരായണ ധർമ്മ സംഘം ടസ്റ്റ് സംഘടിപ്പിച്ചിരിക്കുന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരിന്നു പാപ്പ.

ഏക ദൈവത്തിൻറെ മക്കളെന്ന നിലയിൽ നാം പരസ്‌പരം സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ,സാഹോദര്യത്തിൻറെയും ഉൾക്കൊള്ളലിൻറെയും അരൂപിയിൽ, വൈവിധ്യങ്ങളെയും വ്യത്യാസങ്ങളെയും ആദരിക്കുകയും പരസ്‌പരം പരിപാലിക്കുകയും വേണം. അതുപോലെ നമ്മുടെ പൊതു ഭവനമായ ഭൂമിയെ കാത്തുസൂക്ഷിക്കുകയും വേണം എന്ന മൗലിക സത്യം എല്ലാ മതങ്ങളും പഠിപ്പിക്കുന്നുവെന്നും പാപ്പ പറഞ്ഞു. മതാന്തരസംവാദത്തിനും പരസ്പരം മനസ്സിലാക്കാനുമുള്ള എല്ലാവരുടെയും യത്നങ്ങൾക്ക് പാപ്പ നന്ദി പ്രകാശിപ്പിക്കുകയും പ്രാർത്ഥന ഉറപ്പു നല്കുകയും ചെയ്തു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m