വാർത്താമാധ്യമങ്ങളിലൂടെ സുവിശേഷവത്കരണം നടത്തുന്ന ക്രിസ്തുശിഷ്യരെ ആവശ്യമുണ്ട് : ഫ്രാൻസിസ് പാപ്പാ വാർത്താമാധ്യമങ്ങളിലൂടെ സുവിശേഷവത്കരണം നടത്തുന്ന ക്രിസ്തുശിഷ്യരെ ആവശ്യമുണ്ട് : ഫ്രാൻസിസ് പാപ്പാ
Friday, 29 Nov 2024 00:00 am

mariyan sainyam world mission

വിവിധ വാർത്താമാധ്യമങ്ങളിലൂടെ സുവിശേഷവത്കരണ രംഗത്ത് സഹായമേകുന്ന ആളുകളെ സഭയ്ക്ക് ആവശ്യമുണ്ടെന്ന് ഓർമ്മിപ്പിച്ച് ഫ്രാൻസിസ് പാപ്പാ. ക്രിസ്തു തന്റെ ശിഷ്യർക്ക് നൽകിയ സുവിശേഷപ്രഘോഷണനിയോഗം തുടരുകയാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നവരും ചെയ്യുന്നതെന്ന് പാപ്പാ പ്രസ്താവിച്ചു. വടക്കേ അമേരിക്ക കേന്ദ്രീകരിച്ച് ക്രൈസ്തവ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന പരിപാടികൾ സ്പാനിഷ് ഭാഷയിൽ പ്രക്ഷേപണം ചെയ്യുന്ന ഇ.എസ്.എൻ.ഇ, (ESNE) ടെലിവിഷൻ ചാനൽ പ്രതിനിധിസംഘത്തിന് നവംബർ 28 വ്യാഴാഴ്ച വത്തിക്കാനിൽ സ്വകാര്യകൂടിക്കാഴ്ച അനുവദിച്ച വേളയിലാണ്, സാമൂഹ്യമാധ്യമങ്ങൾക്ക് സുവിശേഷവത്കരണ രംഗത്തുള്ള പ്രാധാന്യം പാപ്പാ ഓർമ്മിപ്പിച്ചത്.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m