ഒസിഡി വൈദികരെ മര്‍ദ്ദിച്ചവശരാക്കിയശേഷം കൊള്ളയടിച്ചു.  ഒസിഡി വൈദികരെ മര്‍ദ്ദിച്ചവശരാക്കിയശേഷം കൊള്ളയടിച്ചു. 
Wednesday, 28 May 2025 00:00 am

mariyan sainyam world mission

ഒഡീഷയിലെ കുചിന്ദ ഗ്രാമത്തിലെ കാര്‍മല്‍ നികേതനില്‍ താമസിച്ചിരുന്ന ഒസിഡി വൈദികരെ മര്‍ദ്ദിച്ചവശരാക്കിയശേഷം കൊള്ളയടിച്ചു.

 മൂന്ന് വര്‍ഷത്തിനിടെ സമാനമായ ആറാമത്തെ സംഭവമാണിത്.

 കഴിഞ്ഞ ദിവസം  നായയുടെ നിര്‍ത്താതെയുള്ള കുര കേട്ടാണ് ഫാ. സില്‍വിന്‍ ഒസിഡി ഉണര്‍ന്നത്. ടോര്‍ച്ചുമായി പ്രധാന കവാടത്തിലേക്ക് എത്തിയ അദ്ദേഹത്തെ ഒരു കൂട്ടം കൊള്ളക്കാര്‍ ചേര്‍ന്ന് കീഴടക്കി.  സംഘത്തിലെ മറ്റ് അംഗങ്ങള്‍ പ്രധാന കവാടം തകര്‍ത്ത് ഫാ. സില്‍വിനെ ക്രൂരമായി മര്‍ദ്ദിക്കാന്‍ തുടങ്ങി. എല്ലാ വിലപിടിപ്പുള്ള വസ്തുക്കളും അവര്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു.  പുലര്‍ച്ചെ 1.30 ഓടെയായിരുന്നു കൊള്ളക്കാരുടെ ആക്രമണം. തുടര്‍ന്ന് അവിടെ താമസിച്ചിരുന്ന വീട്ടുജോലിക്കാരിയുടെ മുറിയില്‍ അതിക്രമിച്ചു കയറി കൈകളും വായും കെട്ടി. മറ്റൊരു വൈദികനായ ഫാ. ലിനസിനെ അക്രമികള്‍ അദ്ദേഹത്തിന്റെ മുറിയില്‍ കയറി പുറത്തേക്ക് വലിച്ചിഴച്ചു. അദ്ദേഹത്തിന്റെ കാലുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. എല്ലാവരെയും ഒരു മുറിയിലാക്കി വൈദികരെ ക്രൂരമായി മര്‍ദ്ദിച്ചു. മുപ്പത് വയസ്സുള്ള ഫാ. സില്‍വിനാണ് ഏറ്റവുമധികം മര്‍ദ്ദനമേറ്റത്.അദ്ദേഹത്തെ തുടര്‍ചികിത്സയ്ക്കായി കേരളത്തിലേക്ക് മാറ്റി.
പുലര്‍ച്ചെ 4.30 വരെ കവര്‍ച്ച തുടര്‍ന്നു, ഒടുവില്‍ അവര്‍ മൂന്നുപേരെയും ഒരു മുറിയില്‍ പൂട്ടിയിട്ട് സംഭവസ്ഥലത്ത് നിന്ന് അക്രമികള്‍ രക്ഷപെടുകയായിരുന്നു. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്നും 2023 മുതല്‍, കവര്‍ച്ചയുടെ മറവില്‍ ഒഡീഷയില്‍ വൈദികര്‍ക്കെതിരെ നടക്കുന്ന ആറാമത്തെ വലിയ ആക്രമണമാണിതെന്നും ഒറീസയില്‍ നിന്നുള്ള വൈദികര്‍ പറയുന്നു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                                            Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0