രാജ്യത്ത് പുതിയ കോവിഡ് -19 ബാധിതരില്‍ ഒരാള്‍ മരിച്ചതായി സ്ഥിരീകരിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം. താനെയിലെ ഛത്രപതി ശിവാജി മഹാരാജ് കല്‍വ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 21 വയസ്സുള്ള കോവിഡ് ബാധിതനാണ് മരിച്ചത്.
മെയ് 22 ന് ആണ് മുംബൈ സ്വദേശിയായ 21 കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ഇദ്ദേഹത്തിന്റെ പരിശോധന ഫലം പോസിറ്റീവ് ആയിരുന്നതായി താനെ മുനിസിപ്പല്‍ കോർപ്പറേഷൻ വ്യക്തമാക്കി.
നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വിലയിരുത്തുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, മെയ് 19 വരെ ഇന്ത്യയില്‍ 257 സജീവ കോവിഡ്-19 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നിലവില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ള കേസുകളില്‍ ഭൂരിഭാഗവും നേരിയ തോതില്‍ മാത്രമുള്ളതാണെന്നും രോഗികള്‍ വീട്ടില്‍ പരിചരണത്തില്‍ കഴിയുകയാണെന്നും ആരോഗ്യമന്ത്രാലയം അറിയിക്കുന്നു. ഇന്റഗ്രേറ്റഡ് ഡിസീസ് സർവൈലൻസ് പ്രോഗ്രാം (IDSP), ഐസിഎംആർ എന്നിങ്ങനെയുള്ള പ്രത്യേക ഏജൻസികള്‍ വഴി രാജ്യത്തെ കോവിഡ് ബാധയുടെ സ്ഥിതിവിവര കണക്കുകള്‍ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m