സുസ്ഥിര-സമഗ്ര വികസനത്തിനായി കൈകോർക്കുക, പാപ്പാ! സുസ്ഥിര-സമഗ്ര വികസനത്തിനായി കൈകോർക്കുക, പാപ്പാ!
Sunday, 25 May 2025 00:00 am

mariyan sainyam world mission

സുസ്ഥിരവും സമഗ്രവുമായ ഒരു വികസനത്തിനായി ഒത്തൊരുമിച്ചു പ്രവർത്തിച്ചുകൊണ്ട് നമ്മുടെ ഗ്രഹത്തിൻറെ ഭാവി കെട്ടിപ്പടുക്കണമെന്ന് മാർപ്പാപ്പാ.

നമ്മുടെ പൊതുഭവനമായ ഭൂമിയുടെയും പ്രകൃതിയുടെയും സൃഷ്ടപ്രപഞ്ചത്തിൻറെയും പരിപാലനത്തെ അധികരിച്ചു ഫ്രാൻസീസ് പാപ്പാ 2015 മെയ് 24-ന് പുറപ്പെടുവിച്ച “ലൗദാത്തോ സീ” എന്ന ചാക്രിക ലേഖനത്തിൻറെ പത്താം വാർഷിക ദിനമായ ശനിയാഴ്ച (24/05/205) “ലൗദാത്തോ സീ” (#LaudatoSi) എന്ന ഹാഷ്ടാഗോടുകൂടി സാമൂഹ്യ മാദ്ധ്യമമായ “എക്സ്” (X)-ൽ കണ്ണിചേർത്ത സന്ദേശത്തിലാണ്  ലിയൊ പതിനാലാമൻ പാപ്പായുടെ ഈ ഓർമ്മപ്പെടുത്തൽ ഉള്ളത്.

പാപ്പായുടെ പ്രസ്തുത “എക്സ്” സന്ദേശത്തിൻറെ പൂർണ്ണരൂപം ഇപ്രകാരമാണ്:

“#ലൗദാത്തൊ സീ”യുടെ പത്ത് വർഷങ്ങൾ. ദൈവം നമ്മെ ഭരമേല്പിച്ച പൊതുഭവനത്തെ പരിപാലിക്കുന്നതിൽ ശ്രദ്ധപതിച്ചുകൊണ്ട് സുസ്ഥിരവും സമഗ്രവുമായ വികസനത്തിനായുള്ള അന്വേഷണത്തിൽ ഒന്നു ചേർന്ന്,  ഗ്രഹത്തിൻറെ ഭാവി എങ്ങനെ കെട്ടിപ്പടുക്കുന്നു എന്നതിനെക്കുറിച്ചുള്ള സംഭാഷണം നവീകരിക്കാൻ ഫ്രാൻസിസ് മാർപാപ്പയുടെ ചാക്രികലേഖനം നമ്മെ ആഹ്വാനം ചെയ്യുന്നു