മാർപാപ്പയെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച് അമേരിക്കൻ പ്രസിഡന്റ്. മാർപാപ്പയെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച് അമേരിക്കൻ പ്രസിഡന്റ്.
Wednesday, 21 May 2025 00:00 am

mariyan sainyam world mission

 ലെയോ പതിനാലാമൻ പാപ്പയെ വൈറ്റ് ഹൗസിലേക്ക് യു എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ക്ഷണിച്ചതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് സ്ഥിരീകരിച്ചു.

 തിങ്കളാഴ്ച വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് പാപ്പയ്ക്ക് കൈമാറിയ ട്രംപിന്റെ കത്തിലാണ് ക്ഷണം.

വൈസ് പ്രസിഡന്റും ലെയോ പാപ്പയും തമ്മിലുള്ള കൂടിക്കാഴ്ചയുടെ വീഡിയോയിൽ, “ആ കത്ത് നൽകിയെന്ന് ഉറപ്പാക്കാൻ ഞാൻ ആഗ്രഹിക്കുന്നു“ എന്ന് വാൻസ് പറയുന്നത് കേൾക്കാം. 'എപ്പോഴെങ്കിലും' സന്ദർശിക്കാം എന്ന് പാപ്പ മറുപടി പറയുന്നുണ്ട്. “അങ്ങേയ്ക്ക് സങ്കൽപ്പിക്കാൻ കഴിയുന്നതുപോലെ, അമേരിക്കയിൽ ആളുകൾ അത്യധികം ആവേശത്തിലാണ്" എന്നും വാൻസ് പറയുന്നു.

ഇരുവരും തമ്മിൽ സമ്മാനങ്ങൾ കൈമാറുകയും ചെയ്തു. വാൻസ് പോപ്പിന് 'പോപ്പ് ലെയോ പതിനാലാമൻ' എന്ന് പിന്നിൽ ആലേഖനം ചെയ്ത ഒരു ചിക്കാഗോ ബിയേഴ്സ് ജേഴ്സി നൽകി.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                                          Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0