കേരളത്തിലെ ക്രിസ്‌ത്യാനികൾ ഒറ്റയ്ക്കല്ല: ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി കേരളത്തിലെ ക്രിസ്‌ത്യാനികൾ ഒറ്റയ്ക്കല്ല: ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി
Tuesday, 20 May 2025 00:00 am

mariyan sainyam world mission

കേരളത്തിലെ ക്രിസ്‌ത്യാനികൾ ഒറ്റയ്ക്കല്ലന്നും രാഷ്ട്രീയ, സാമൂഹ്യ, കാർഷിക വിഷയങ്ങളിൽ സമൂഹം ഒറ്റക്കെട്ടാണെന്നും ഓർമിപ്പിച്ച് ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി.

രണ്ടുദിവസങ്ങളിലായി പാലക്കാട്ട് നടന്ന കത്തോലിക്ക കോൺഗ്രസിന്റെ അന്തർദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സഭയുടെ രാഷ്ട്രീയം അതിജീവനത്തിൻ്റെ രാഷ്ട്രീയമാണെന്നും ഒരു രൂപതയുടെ, സമുഹത്തിന്റെ ജീവൽ പ്രശ്‌നം സമുദായത്തിൻ്റെ മൊത്തം പ്രശ്‌നമായി കണക്കാക്കുമെന്നും സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച ഗ്ലോബൽ പ്രസിഡന്‍റ് പ്രഫ. രാജീവ് കൊച്ചുപറമ്പിൽ പറഞ്ഞു. പാലക്കാട് ബിഷപ്പ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ മുഖ്യപ്രഭാഷണം നടത്തി. വിവേകമുള്ള ജനതയാണ് ക്രിസ്‌തീയ സമൂഹമെന്നും അവർ ഒരുകാലത്തും ആരുടെയും അടിമയല്ലെന്നും ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ വ്യക്തമാക്കി.

ബിഷപ്പ് എമരിറ്റസ് മാർ ജേക്കബ് മനത്തോടത്ത് ജന്മദിനസന്ദേശം നൽകി. കത്തോലിക്ക കോൺഗ്രസിന് ഇനിയും ബഹുദൂരം സഞ്ച രിക്കാനുണ്ടെന്ന് സന്ദേശത്തിൽ മാർ മനത്തോടത്ത് ഓർമിപ്പിച്ചു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                                          Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0