വത്തിക്കാന്റെ നേതൃത്വനിരയിലേക്ക് പുതിയ വനിതയെ നിയമിച്ച് മാർപാപ്പ

വത്തിക്കാന്റെ നേതൃത്വനിരയിലേക്ക് പുതിയ വനിതയെ നിയമിച്ച് മാർപാപ്പ

ma57

സമർപ്പിത ജീവിത സ്ഥാപനങ്ങളുടെയും അപ്പോസ്തോലിക് ജീവിത സമൂഹങ്ങളുടെയും ഡിക്കാസ്റ്ററിയുടെ സെക്രട്ടറിയായി ഫ്രാൻസിസ്കൻ സിസ്റ്റേഴ്‌സ് ഓഫ് ദി പുവറിന്റെ മുൻ സുപ്പീരിയർ ജനറൽ സിസ്റ്റർ ടിസിയാന മെർലെറ്റിയെ ലിയോ പതിനാലാമൻ പാപ്പ നിയമിച്ചു.

സമഗ്ര മനുഷ്യ വികസനം പ്രോത്സാഹിപ്പിക്കുന്ന ഡിക്കാസ്റ്ററിയിൽ സെക്രട്ടറി സ്ഥാനം വഹിക്കുന്ന മൂന്നാമത്തെ വനിതയാണ് സിസ്റ്റർ ടിസിയാന.

ഇവർക്ക് മുമ്പ് സിസ്റ്റർ അലസാന്ദ്ര സ്മെറില്ലിയും, മെർലെറ്റിയുടെ മുൻഗാമിയായ സിസ്റ്റർ സിമോണ ബ്രാംബില്ലയും ഈ പദവിയിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

നിലവിൽ ഡിക്കാസ്റ്ററിയെ നയിക്കുന്ന സിസ്റ്റർ സിമോണ ബ്രാംബില്ലയുടെ കീഴിൽ സിസ്റ്റർ ടിസിയാന സേവനമനുഷ്ഠിക്കും.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                                          Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0


Comment As:

Comment (0)