വിവിധ ക്രൈസ്തവ, മതനേതാക്കളുമായി കൂടിക്കാഴ്ച നടത്തി ലെയോ പതിനാലാമൻ മാർപാപ്പ

വിവിധ ക്രൈസ്തവ, മതനേതാക്കളുമായി കൂടിക്കാഴ്ച നടത്തി ലെയോ പതിനാലാമൻ മാർപാപ്പ

ma35

വിവിധ ക്രൈസ്തവനേതാക്കളുമായും മതനേതാക്കളുമായും കൂടിക്കാഴ്ച നടത്തി ലെയോ പതിനാലാമൻ പാപ്പ. തദവസരത്തിൽ പാപ്പ സിനഡാലിറ്റിക്കും സംഭാഷണത്തിനും ആഹ്വാനം ചെയ്തു. ഈ അവസരത്തിൽ, മറ്റു സഭകളുമായും മതങ്ങളുമായും എക്യുമെനിക്കൽ സംഭാഷണവുമായി ബന്ധപ്പെട്ട് സിനഡാലിറ്റിയെക്കുറിച്ചുള്ള ഫ്രാൻസിസ് പാപ്പയുടെ പാരമ്പര്യം തുടരുന്നതിനുള്ള തന്റെ പ്രതിബദ്ധത പാപ്പ വെളിപ്പെടുത്തി.

പാപ്പയുടെ സ്ഥാനാരോഹണ ദിവ്യബലിയിൽ പങ്കെടുത്ത മറ്റു ക്രിസ്ത്യൻ സഭകളുടെയും എക്ലേഷ്യൽ സമൂഹങ്ങളുടെയും മറ്റു മതങ്ങളുടെയും പ്രതിനിധികളെ അപ്പസ്തോലിക് കൊട്ടാരത്തിലേക്ക് സ്വകാര്യസദസ്സിനായി പാപ്പ ക്ഷണിച്ചു. അതേസമയം, തന്റെ മുൻഗാമികളായ വി. ജോൺ ഇരുപത്തിമൂന്നാമന്റെയും ഫ്രാൻസിസ് പാപ്പയുടെയും പാരമ്പര്യത്തെ പിന്തുടർന്ന് സഭയുടെ ‘എക്യുമെനിക്കൽ യാത്രയും മതാന്തരസംവാദവും' തുടരാനുള്ള തന്റെ ആഗ്രവും പരിശുദ്ധ പിതാവ് അറിയിച്ചു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                                          Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0


Comment As:

Comment (0)