ഇടുക്കി രൂപതയുടെ പുതിയ വികാരി ജനറാളായി മോണ്‍. ജോസ് നരിതൂക്കിലിനെ നിയമിച്ചു.
കഴിഞ്ഞ എട്ടുവര്‍ഷമായി മുരിക്കാശേരി സെന്റ് മേരീസ് ഫൊറോന പള്ളി വികാരിയായി ശുശ്രൂഷ ചെയ്തു വരുന്നതിനിടയിലാണ് ഈ നിയമനം.
മുരിക്കാശേരിയില്‍ പുതിയ ദൈവാലയവും സ്‌കൂള്‍ കെട്ടിടവും ഉള്‍പ്പെടെ നിരവധിയായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി. ഭൗതികവും ആത്മീയവുമായ പ്രവര്‍ത്തന ങ്ങള്‍ക്ക് നേതൃത്വം നല്‍കി മുരിക്കാശേരിക്ക് ഒരു പുതിയ മുഖം സമ്മാനിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
1962ല്‍ പനംകുട്ടി നരിതൂക്കില്‍ മാത്യു- അന്നമ്മ ദമ്പതികളുടെ മകനായി അദ്ദേഹം ജനിച്ചു. പനംകുട്ടി, പാറത്തോട് സ്‌കൂളുകളില്‍ നിന്നായി പ്രാഥമിക പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം കോതമംഗലം, വടവാതൂര്‍ സെമിനാരികളില്‍ നിന്നായി പരിശീലനം പൂര്‍ത്തിയാക്കി 1988 ഡിസംബര്‍ 27ന് മാര്‍ ജോര്‍ജ് പുന്നക്കോട്ടിലില്‍ നിന്നും പൗരോഹിത്യം സ്വീകരിച്ചു. ചെമ്പകപ്പാറ, തൊടുപുഴ, കരിമണ്ണൂര്‍, വാഴത്തോപ്പ്, നെല്ലിമറ്റം എന്നീ ഇടവകകളില്‍ സഹവികാരിയായും മാതിരപ്പള്ളി, കീരിത്തോട്, ഇടുക്കി, കൂമ്പന്‍പാറ, ചുരളി എന്നീ ഇടവകകളില്‍ വികാരിയയും ശുശ്രൂഷ ചെയ്തിട്ടുണ്ട്.
ഇവാഞ്ചലൈസേഷന്‍ 2000 ഹൈറേഞ്ച് മേഖല ഡയറക്ടര്‍, പ്രയര്‍ ഗ്രൂപ്പ് കോതമംഗലം, ഇടുക്കി രൂപതകളുടെ ഡയറക്ടര്‍, കെസിബിസി കരിസ്മാറ്റിക് കമ്മീഷന്‍ സെക്രട്ടറി, കെഎസ്ടി ചെയര്‍മാന്‍, എന്നീ മേഖലകളിലും അദ്ദേഹം ശുശ്രൂഷ ചെയ്തിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0