തെറ്റിദ്ധാരണ പരത്തുന്ന പ്രചരണങ്ങൾ അപകടകരം

തെറ്റിദ്ധാരണ പരത്തുന്ന പ്രചരണങ്ങൾ അപകടകരം

ma33

എറണാകുളം-അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാനയർപ്പണം നടത്തുന്നതുമായി ബന്ധപ്പെട്ട് ചില സംഘടനകൾ സീറോമലബാർ സഭയിലെ മെത്രാന്മാർക്ക് അയച്ചതായി പറയപ്പെടുന്ന കത്തിൻ്റെ ഉള്ളടക്കവുമായി ബന്ധപ്പെട്ടു ചില പത്രവാർത്തകൾ പ്രചരിക്കുന്നത് ആശയക്കുഴപ്പത്തിന് ഇടവരുത്തുന്നു. സഭയുടെ കെട്ടുറപ്പിനെ ബാധിക്കുന്നതും വിശ്വാസികളിൽ തെറ്റിദ്ധാരണ പരത്തുന്നതുമായ ഇത്തരം പ്രചരണങ്ങൾ ഒഴിവാക്കപ്പെടേണ്ടതാണ്.

സീറോമലബാർസഭയിലെ ഉന്നത അധികാര സമിതി മെത്രാൻസംഘമാണെന്നും ആരാധനക്ര മവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സിനഡ് സ്വീകരിക്കുന്ന തീരുമാനങ്ങൾ അന്തിമമാണെന്നും എല്ലാവരും മനസിലാക്കുമല്ലോ. സീറോമലബാർ സഭയുടെ കുർബാന ഏകീകരണവുമായി ബന്ധപ്പെട്ട സിനഡിൻ്റെ തീരുമാനം പുനഃപരിശോധനയുടെ വിഷയമല്ലന്നെതും എല്ലാവർക്കും ബാധകമാണെന്നതും അവിതർക്കമായ വസ്‌തുതയായിരിക്കെ സിനഡ് തീരുമാനത്തെയും സിനഡിന്റെ അധികാരത്തെയും കുറിച്ച് തെറ്റിദ്ധരണജനകമായ ഇത്തരം അബദ്ധപ്രചരണങ്ങൾ സഭയുടെ കെട്ടുറപ്പിനെ ദോഷകരമായി ബാധിക്കും.

സീറോമലബാർസഭയിൽ ഏകീകൃതരീതിയിലുള്ള കുർബാന അർപ്പണം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട സിനഡുതിരുമാനം പൗരസ്ത‌്യ തിരുസംഘവും സാർവത്രിക സഭയുടെ തലവനായ റോമാ മാർപ്പാപ്പയും അംഗീകരിക്കുകയും നടപ്പിലാക്കാൻ നിർദ്ദേശിക്കുകയും ചെയ്‌തതതായിരിക്കെ ഈ വിഷയത്തിൽ ഒരു പിന്മാറ്റം നമുക്ക് സാധ്യല്ലാത്തതിനാൽ പ്രസ്തുത തീരുമാനം നടപ്പിലാക്കി സഭയുടെ ഐക്യവും ഏകതയും പരിരക്ഷിക്കേണ്ടതിന്റെ സാധ്യതകളെക്കുറിച്ചാണ് സഭയ്ക്കുള്ളിൽ പരസ്‌പര ബഹുമാനത്തോടെയും തുറവിയോടെയും ചർച്ചകൾ നടക്കേണ്ടതും പരിഹാരത്തിലെ ത്തേണ്ടതും. അനുരഞ്ജനത്തിൻ്റെയും സഭാഷണത്തിൻ്റെയും വാതിലുകൾ അസഹിഷ്‌ണുതയോടെയും അക്ഷമ യോടെയും കൊട്ടിയടച്ചു വിഭജനത്തിൻ്റെ ഒരിക്കലും ഉണങ്ങാത്ത മുറിവുകൾ സഭാഗാത്രത്തിൽ ഏൽപ്പിക്കാനുള്ള നീക്കങ്ങളെ വിശ്വാസികൾ കരുതിയിരിക്കണം.

മിശിഹായ്ക്കും അവിടുത്തെ സുവിശേഷത്തിനും എതിർസാക്ഷ്യം നൽകുന്ന എല്ലാവിധ പ്രവർത്ത നങ്ങളിൽനിന്നും വിശ്വാസികൾ ജാഗ്രതയോടെ അകലം പാലിക്കുമല്ലോ. ഐക്യത്തിലേക്കും പരസ്പ‌ര സ്നേഹത്തിലേക്കും നമ്മെ വിളിച്ച മിശിഹാ പ്രതിസന്ധിയുടെ ഈ കാലത്തു നമ്മെ സഹായിക്കുന്നതിന് നമുക്ക് പ്രാർത്ഥിക്കാം.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m


Comment As:

Comment (0)