1381-ല്‍ ഇറ്റലിയിലെ റോക്കാപൊരേനയില്‍ വയോധികരായ ദമ്പതികളുടെ മകളായിട്ടാണ് വിശുദ്ധ റീത്താ ജനിച്ചത്. സന്യാസജീവിതത്തോടുള്ള താല്‍പ്പര്യം വളരെ ചെറുപ്പത്തില്‍ തന്നെ വിശുദ്ധ പ്രകടമാക്കിയിരുന്നു. അവള്‍ ആഗസ്റ്റീനിയന്‍ ആശ്രമത്തില്‍ ചേരണമെന്ന് ആഗ്രഹിച്ചിരുന്നുവെങ്കിലും തന്റെ മാതാ-പിതാക്കളുടെ ഇഷ്ടത്തെ മാനിച്ചുകൊണ്ട് 12-മത്തെ വയസ്സില്‍ വിവാഹിതയായി. വളരെ ക്രൂരനും, നീചനുമായ ഒരാളായിരുന്നു വിശുദ്ധയുടെ ഭര്‍ത്താവ്. അവള്‍ മൂന്ന്‍ പ്രാവശ്യം ആഗസ്റ്റീനിയന്‍ മഠത്തില്‍ ചേരുവാന്‍ അപേക്ഷിച്ചെങ്കിലും അവിടെ കന്യകകള്‍ക്ക് മാത്രമേ പ്രവേശനമുള്ളുവെന്ന കാരണത്താല്‍ അവളുടെ അപേക്ഷകള്‍ നിരസിക്കപ്പെട്ടു.
പക്ഷേ 1413-ല്‍ റീത്തയുടെ വിശ്വാസവും, നിര്‍ബന്ധവും കാരണം അവളെ മഠത്തില്‍ പ്രവേശിപ്പിക്കേണ്ടതായി വന്നു.
സന്യാസവൃതം സ്വീകരിച്ചതോടെ വിശുദ്ധ വളരെ കര്‍ക്കശമായ ജീവിത രീതികള്‍ പാലിക്കുവാന്‍ തുടങ്ങി. അവളുടെ അനുതാപത്താലും, മറ്റുള്ളവരോടുള്ള ശ്രദ്ധകൊണ്ടും അവള്‍ സകലരുടേയും പ്രീതിക്ക് പാത്രമായി. അവിടത്തെ മറ്റ് കന്യാസ്ത്രീകള്‍ അസുഖ ബാധിതരാകുമ്പോള്‍ വിശുദ്ധയായിരുന്നു അവരെ ശുശ്രൂഷിച്ചിരുന്നത്. മാത്രമല്ല വിശ്വാസം ഉപേക്ഷിച്ച ക്രിസ്തീയരെ തിരികെ വിശ്വാസത്തിലേക്ക് കൊണ്ടുവരുന്നതിനായും വിശുദ്ധ വളരെയധികം കഷ്ടപ്പെട്ടു.
1441-ല്‍ അവള്‍ വിശുദ്ധ ജെയിംസ് ഡെല്ലാ മാര്‍ക്കായുടെ ഒരു പ്രഭാഷണം കേള്‍ക്കുവാനിടയായി. മുള്‍കീരീടത്തെ കുറിച്ചായിരുന്നു ആ പ്രഭാഷണം. അതിനു ശേഷം അവള്‍ പ്രാര്‍ത്ഥിച്ചപ്പോള്‍ അവള്‍ക്ക് തന്റെ നെറ്റിയില്‍ മുള്ള് കുത്തിയിറങ്ങുന്നത് പോലയുള്ള ഒരു വേദന അനുഭവപ്പെട്ടു. വേദനയനുഭവപ്പെട്ട സ്ഥലം പിന്നീട് ഒരു മുറിവായി രൂപാന്തരപ്പെട്ടു, അവളെ മറ്റുള്ള കന്യകാസ്ത്രീകളില്‍ നിന്നും മാറ്റിപാര്‍പ്പിക്കുവാന്‍ തക്കവിധം വൃത്തിഹീനമായിരുന്നു ആ മുറിവ്.
1450-ല്‍ റോമിലേക്കുള്ള തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കേണ്ട സമയമായപ്പോഴേക്കും അവളുടെ മുറിവ് ഉണങ്ങി, പക്ഷേ തിരിച്ചെത്തിയ ഉടന്‍ തന്നെ ആ മുറിവ് വീണ്ടും പ്രത്യക്ഷപ്പെട്ടു. 1457 മെയ് 22ന് ശക്തമായ ക്ഷയരോഗത്തെ തുടര്‍ന്നു ഇറ്റലിയിലെ ഉംബ്രിയായിലുള്ള കാസ്സിയായില്‍ വെച്ച് അവള്‍ ദൈവസന്നിധിയിലേക്ക് യാത്രയായി. 1900-ല്‍ വിശുദ്ധയാക്കപ്പെടുകയും ചെയ്തു. വിശുദ്ധ മരണപ്പെട്ടതിനു ശേഷം നിരവധി അത്ഭുതങ്ങള്‍ അവളുടെ പേരില്‍ നടന്നിട്ടുള്ളതായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0