ക്രൈസ്തവ മൂല്യങ്ങളെയും വിശ്വാസങ്ങളെയും പ്രഘോഷിക്കുന്ന ചലച്ചിത്രങ്ങളും ഷോര്‍ട്ട് ഫിലിമുകളും സ്ട്രീം ചെയ്യാന്‍ രൂപപ്പെടുത്തിയ ക്രെഡോ എന്ന പുതിയ പ്ലാറ്റ്ഫോം മെയ് 28 മുതല്‍ ലോകവ്യാപകമായി പ്രവര്‍ത്തനം ആരംഭിക്കുന്നു.
‘കാര്‍ലോ അക്യുട്ടിസ്’ ഡോക്യുമെന്ററിയുടെ സ്രഷ്ടാക്കളാണ് ക്രെഡോ എന്ന പുതിയ ആഗോള കാത്തലിക് സ്ട്രീമിംഗ് പ്ലാറ്റ്ഫോമിന് രൂപം നല്‍കിയത്. ടിം മോറിയാര്ട്ടിയാണ് ഈ പുത്തന്‍ ആശയത്തിന് പിന്നില്‍.
ബോക്സ് ഓഫീസില്‍ മികച്ച വിജയം നേടിയ ‘കാര്‍ലോ അക്യുട്ടിസ്: റോഡ്മാപ്പ് ടു റിയാലിറ്റി’ എന്ന ഡോക്യുമെന്ററി ആയിരിക്കും ആദ്യം ക്രെഡോയിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുക. ഡിജിറ്റല്‍ മാധ്യമങ്ങള്‍ ഉപയോഗിച്ച് സുവിശേഷം പ്രചരിപ്പിച്ച ആദ്യ വിശുദ്ധന്റെ ജീവിതം വിവരിക്കുന്ന ഈ സിനിമ തങ്ങളുടെ ലോഞ്ച് ശീര്‍ഷകം തന്നെയെന്ന് മോറിയാര്ട്ടി പറയുന്നു.
ഈ വര്‍ഷാവസാനം, ‘ലിയോ XIV: ഒരു പോണ്ടിഫിന്റെ പാത’ എന്ന ഡോക്യുമെന്ററി പ്ലാറ്റ്ഫോമില്‍ പ്രദര്‍ശിപ്പിക്കാനും പദ്ധതിയുണ്ട്. കാസില്‍ടൗണ്‍ മീഡിയയുടെ ഏറ്റവും പുതിയ പ്രോജക്റ്റായ ഈ ഡോക്യുമെന്ററി പുതിയ പാപ്പയെ അടുത്തറിയാനുള്ള അവസരമാകും. ലിയോ പാപ്പയുടെ ചിക്കാഗോയിലെ ജീവിതം മുതല്‍ അദേഹത്തിന്റെ മിഷനറി ജീവിതം, കര്‍ദിനാള്‍ എന്ന നിലയിലെ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളുടെയും ഒപ്പം പ്രവര്‍ത്തിച്ചവരുടെയും അനുഭവങ്ങള്‍ ഇവയെല്ലാം കോര്‍ത്തിണക്കുന്ന ഒരു മികച്ച ദൃശ്യാനുഭവമാണ് അണിയറയില്‍ ഒരുങ്ങുന്നത്.
കത്തോലിക്കാ പ്രേക്ഷകര്‍ക്ക് ഏറ്റവും മികച്ച ദൃശ്യാനുഭവം നല്‍കുന്നതിനാണ് ക്രെഡോ രൂപകല്‍പ്പന ചെയ്തതെന്ന് ടിം മൊരാര്ട്ടി പറഞ്ഞു
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0