നിഖ്യാ സൂനഹദോസ്: 1700-ാ മതു വാർഷികത്തിന് തുടക്കമായി

നിഖ്യാ സൂനഹദോസ്: 1700-ാ മതു വാർഷികത്തിന് തുടക്കമായി

ma34

ആദ്യത്തെ സാർവ്വത്രിക സുനഹദോസിൻ്റെ 1700-ാമതു വാർഷികത്തിന്  തുർക്കിയിലെ ഇസ്നിക്ക് (പുരാതന നിഖ്യ) പട്ടണത്തിൽ തുടക്കമായി.

എ ഡി 325 ൽ അന്നൊരു ക്രൈസ്തവരാജ്യമായിരുന്ന ഏഷ്യാ മൈനറിലെ (ഇന്നത്തെ തുർക്കി) നിഖ്യായിൽ കോൺസ്റ്റന്റൈൻ ചക്രവർത്തിയാണ് ഈ സൂനഹദോസ് വിളിച്ചുകൂട്ടിയത്.

ഏതാണ്ട് 318 മെത്രാന്മാർ വിവിധ പ്രദേശങ്ങളിൽ നിന്നായി ആ സഭാ സമ്മേളനത്തിൽ പങ്കെടുത്തു. “പേർഷ്യയുടെയും ഇന്ത്യയുടെയും മാർ യോഹന്നാനും സൂനഹദോസിൻ്റെ പ്രമാണരേഖയിൽ ഒപ്പുവച്ചിട്ടുണ്ട്. മെത്രാന്മാർക്ക് എത്തിച്ചേരുന്നതിനുള്ള സൗകര്യത്തിനുവേണ്ടിയാണ് നിഖ്യാ പട്ടണം വേദിയായി തിരഞ്ഞെടുത്തത്. എ ഡി 787 ൽ രണ്ടാം നിഖ്യാ സൂനഹദോസ് ഏതൻസിലെ ഐറീൻ ചക്രവർത്തിയാണു വിളിച്ചു ചേർത്തത്..

ക്രൈസ്തവസഭയുടെ അടിസ്ഥാന വിശ്വാസപ്രമാണം നിർവചിച്ചു ക്രമപ്പെടുത്തിയത് ഒന്നാം നിഖ്യാ സുനഹദോസിലാണ്. 

കഴിഞ്ഞ ഒരു വർഷമായി നിഖ്യാ സൂനഹദോസിന്റെ 17-ാം ശതാബ്ദി ആഘോഷങ്ങൾ നടന്നുവരികയായിരുന്നു ഇതിന്റെ ഭാഗമായി വിവിധ യൂറോപ്യൻ, അമേരിക്കൻ സർവകലാശാലകളിൽ സിമ്പോസിയങ്ങളും എക്യുമെനിക്കൽ കൂട്ടായ്മകളും നടത്തിയിട്ടുണ്ട്

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                                          Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0


Comment As:

Comment (0)